കാർമേഘം
ബസ്സിറങ്ങി വീട്ടിലേക്കുള്ള ഇടവഴിയിൽ പഴകിയ ഓർമ്മകൾ പതിവ് പോലെ പറക്കിയെടുത്ത് നടന്നുനീങ്ങുകയായിരുന്നു.
ബാഗിലെ കഴുകിയതും കഴുകാത്തതുമായ തുണികൾ ഭാരം കൊണ്ട് എന്നെ ക്ഷീണിപ്പിച്ചു.
എങ്കിലും
തിരുവനന്തപുരം നഗരത്തിൽ നിന്നും നാട്ടിടവഴിയിൽ എത്തിയപ്പോൾ കാലുകൾക്ക് വേഗത കൂടിയോ എന്ന് തോന്നി.
പെട്ടന്ന് ഒരു മുഖം കണ്ടു.
കാലുകളിൽ എന്തോ ഒരു പിടുത്തം.
അനങ്ങാൻ പറ്റുന്നില്ല.
സമാന്തരമായി നടന്നു നീങ്ങിയ കാലുകൾക്ക് ഒരു കൂസലുമില്ലാതെ എന്നെ പിന്തള്ളി പോയിരുന്നു.
എങ്കിലും ആ കാലുകൾ ഒരു നിമിഷം എന്നിലേക്ക് അടുത്തുവെന്ന് തോന്നി.
ഒന്ന് തിരിഞ്ഞ് നോക്കി.
ഇടറിയ തൊണ്ടയിൽ ശബ്ദം നേർത്തതായെങ്കിലും എല്ലാ ശക്തിയോടും കൂടി ശ്വാസമെടുത്ത് വിളിച്ചു.
"ഉണ്ണ്യേട്ടാ"
ആ കാലുകൾ നിശ്ചലമായതുഞാൻ അറിഞ്ഞു.
മഞ്ഞ് മൂടിയ കണ്ണുകളിൽ നീരാവികൾ ഘനീഭവിക്കുന്നതുഞാൻ അറിഞ്ഞു.
കാലുകൾ എന്നിലേക്ക് അടുത്തു.
മുഖത്തേക്ക് നോക്കാൻ പറ്റിയില്ല.
അതിനുമുമ്പേ അവ മഴയായി, പേമാരിയായി, പ്രളയമായി ...
ആ നിശ്ചലമായ കാലുകളിൽ നിന്നും ഞാൻ എന്തിനോ വേണ്ടി ഓടി മറഞ്ഞു...
(To be continued...)
© നീഷ്മ അനിൽ