ആഴം-1

ആഴം-1

ആഴം -1

മനുഷ്യരെ ചേർത്തു പിടിക്കാൻ ഇഷ്ടപ്പെടുന്ന ഒരിടമായി എന്നെ കാണാൻ തുടങ്ങിയത് ചേർന്ന് നിൽക്കുമ്പോൾ പകർത്തു തന്നിരുന്ന സ്‌നേഹത്തെ അറിഞ്ഞു തുടങ്ങിയപ്പോഴാണ്.
ആ സ്‌നേഹം പലപ്പോഴും എന്നെ നിലനിൽക്കാൻ പഠിപ്പിച്ചു.
ജീവിക്കാനും ...


"അവരില്ലെങ്കിൽ ഞാനില്ല" എന്നതിനപ്പുറം ഒന്നും അറിയാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം.


ഒടുവിൽ


തകർന്നുപോയ ഒരു ഞാനുണ്ട്.

മനുഷ്യരെ തിരഞ്ഞെടുക്കാനും കൂടെ കൂട്ടാനും സമയം എടുത്തു തുടങ്ങിയത് അവിടെ മുതലാണ്.

ബാല്യം ഒരിക്കലും മധുരമായിരുന്നില്ല.
കൂടെയുണ്ട് സമാധാനമായിരിക്കൂ എന്ന് പറഞ്ഞ് ചേർത്തുപിടിക്കാൻ മനുഷ്യർ  ഉണ്ടായിരുന്നില്ല.

ജീവിതം ഇത്രമേൽ കഠിനമായിരിക്കുമെന്ന് ചിന്തിച്ചിരിക്കാനും നേരമുണ്ടായിരുന്നില്ല.
ഓട്ടമായിരുന്നു.

ആ 'പതൊൻമ്പുകാരി'യെ ഇന്നും ഞാൻ ഓർക്കാറുണ്ട്. 

ചിരിക്കാൻ മറന്നു പോയ ഒരുവളായിരുന്നു.
പിന്നീട് എപ്പോഴോ പ്രതീക്ഷകളെ കൂട്ടുപിടിച്ചു.

ചിരിക്കാൻ കാരണങ്ങൾ ഉണ്ടാക്കി.
കൂടെയിരിക്കാൻ മനുഷ്യർ ഉണ്ടായി.
അവരെ ആവുന്നതും ചേർത്തു പിടിച്ചു.

വീണ്ടും വീണ്ടും ദുരിതങ്ങളെ അനുഭവിച്ച് തന്നെ തോല്പിച്ചു.
അങ്ങനെ 'ജീവിച്ചിരിക്കുക' എന്നതായി ലക്ഷ്യം.
പിന്നീട് 'സന്തോഷമായിട്ട് ജീവിക്കുക' എന്നതായി.

ജീവിതത്തിൻ്റെ ഓരോ പടികളിലും ആദ്യ കാൽവെയ്പ് ആഴമേറിയ കുഴികളായിരുന്നു.
ശീലമായി കഴിഞ്ഞാൽ പിന്നെ പതിയെ പൊടി തട്ടി കയറിവരാൻ കൂട്ട് വേണ്ട.

മനസ്സ് കട്ടിയായി തന്നെ രൂപപ്പെട്ടിരുന്നു.
കൂടെ ചേർത്ത വെച്ച മനുഷ്യരും, സാഹചര്യങ്ങളും വീണ്ടും വീണ്ടും കുഴിയിലേക്ക് തള്ളിയിട്ടുകൊണ്ടേയിരുന്നു.
തളർന്നില്ല.
മുന്നോട്ട് തന്നെ നടന്നു.

അങ്ങനെ പടികൾ കയറി.
തിരഞ്ഞെടുത്ത പലതും പിഴച്ചു.
പലതും സന്തേഷങ്ങൾ തന്നു.
സ്‌നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിഞ്ഞു.

നഷ്ടബോധം പേറിയ ഓർമകൾ പലതാണ്.
അതിലേക്ക് തിരിഞ്ഞു നോക്കാൻ കഴിയാറില്ല പലപ്പോഴും.
കാരണം,
ആഴമേറിയതാണ്.

 

നീഷ്മ അനിൽ